ഡല്‍ഹി-ഗോവ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു. ജീവനക്കാരുടെ പരാതിയിൽ യാത്രക്കാരന്‍ കസ്റ്റഡിയിൽ

ഇയാളുടെ കൈവശം ലൈറ്ററുമുണ്ടായിരുന്നു. വിമാനയാത്രയില്‍ കൈവശം വെക്കാന്‍ പാടില്ലാത്തതാണിത്.

New Update
flight banned

ന്യൂഡല്‍ഹി: ഡല്‍ഹി-ഗോവ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ പിടിയില്‍. 

Advertisment

ഡല്‍ഹി സ്വദേശിയായ ആശിഷ് എന്നയാളാണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം.

ഗോവയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ലൈന്‍സിന്റെ വിമാനത്തിലിരുന്നാണ് ഇയാള്‍ ബീഡി വലിച്ചത്. 

ഇയാളുടെ കൈവശം ലൈറ്ററുമുണ്ടായിരുന്നു. വിമാനയാത്രയില്‍ കൈവശം വെക്കാന്‍ പാടില്ലാത്തതാണിത്. 

വിമാന ജീവനക്കാരുടെ പരാതി പ്രകാരം യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷക്കും യാത്രക്കാരുടെ ജീവനും ഗുരുതരമായ ഭീഷണിയുയര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. 

Advertisment