പ്രവാസികളെ കൈവിട്ട് കേന്ദ്ര സർക്കാർ; പാർലമെന്റിൽ ചർച്ച പോലുമില്ലാത്തത് പ്രതിഷേധാർഹം: അഡ്വ. ഹാരിസ് ബീരാൻ എം.പി

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾ വിഷമഘട്ടത്തിലായിരിക്കുമ്പോൾ അവർക്ക് ആത്മവിശ്വാസം നൽകേണ്ട ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

New Update
img(214)

ന്യൂഡൽഹി: ഗൾഫ് മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, പ്രവാസികളുടെ സുരക്ഷയും അവർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും കേന്ദ്ര സർക്കാർ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. 

Advertisment

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾ വിഷമഘട്ടത്തിലായിരിക്കുമ്പോൾ അവർക്ക് ആത്മവിശ്വാസം നൽകേണ്ട ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.പി കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.


പ്രവാസികളുടെ വിയർപ്പിലാണ് നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥ പടുത്തുയർത്തിയത്. അവർ പ്രതിസന്ധി നേരിടുമ്പോൾ അവരുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സർക്കാരിന് ബാധ്യതയുണ്ട്.

ഗൾഫിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണം. ഇത്തരം ഗൗരവമേറിയ വിഷയങ്ങളിൽ നിന്നും സർക്കാർ മുഖം തിരിക്കരുത്.

പ്രവാസി സുഹൃത്തുക്കൾ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള പോരാട്ടങ്ങൾ തുടരും. ഏത് ആവശ്യത്തിനും താനും തന്റെ പ്രസ്ഥാനവും കൂടെയുണ്ടാകുമെന്നും എം.പി ഉറപ്പുനൽകി.

പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിനും ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സമ്മർദ്ദ തന്ത്രങ്ങളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് നീക്കം.

Advertisment