അടിയന്തര കേസ് പരിഗണിക്കാൻ അപേക്ഷ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

New Update
2428740-justice

ന്യൂഡൽഹി: അടിയന്തരമായി കേസ് പരിഗണിക്കാനുള്ള അപേക്ഷ ഇനി മുതൽ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. വാക്കാലുള്ള ആവശ്യം പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അത്തരം കേസുകൾക്കായി അഭിഭാഷകർ ഇ-മെയിൽ വഴിയോ രേഖാമൂലമുള്ള കത്തുകൾ വഴിയോ അഭ്യർഥനകൾ സമർപ്പിക്കണം. അതിനുള്ള കാരണവും വ്യക്തമാക്കണം. നേരത്തേ, അഭിഭാഷകർ ചീഫ് ജസ്റ്റിസിനു മുന്നിൽ വാക്കാൽ അഭ്യർഥന നടത്തുകയായിരുന്നു പതിവ്. ആ രീതിക്കാണ് പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തിയിരിക്കുന്നത്.

 ‘ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമർശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം’. ചീഫ് ജസ്റ്റിസ് പറഞ്ഞു.

Advertisment