ഡൽഹിയിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും

New Update
1435456-ias

ന്യൂഡല്‍ഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നവീൻ ഡാൽവിനാണ് (28) മരിച്ചത്.

Advertisment

മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. താനിയ സോണി(25),ശ്രയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്. അപകടത്തിന് പിന്നാലെ ഡൽഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി.

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രൽ ഡിസിപി എം ഹർഷവർധൻ പറഞ്ഞു.