/sathyam/media/media_files/eZvDLQPeqPBleiCfjHG0.jpg)
ഡല്‍ഹി: രാജ്യത്തിന്‍റെ 78 -ാമത് സ്വാതന്ത്യദിനാഘോഷത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ ഇടയ്ക്കൊരിടത്തിരുന്ന് ആ രംഗം വീക്ഷിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ വൈറലായത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രം സദസിനിടയിലിരിക്കുന്ന ആ രാഹുലിന്‍റെ മുഖമായിരുന്നു. കഴിഞ്ഞ രണ്ടു പകലുകളും രാജ്യം ഒട്ടേറെ ചര്‍ച്ച ചെയ്തതും ആ രംഗത്തെക്കുറിച്ചുതന്നെ.
രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവായിട്ടും രാഹുല്‍ ഗാന്ധിയ്ക്ക് മുന്‍നിരയില്‍ ഇരിപ്പിടം ഒരുക്കിയില്ല. പകരം പല നിരകള്‍ പുറകിലായിരുന്നു രാഹുലിന്‍റെ ഇരിപ്പിടം. ഒട്ടും അനിഷ്ടം പുറത്തുകാണിക്കാതെ രാഹുല്‍ അവിടിരുന്ന് ചടങ്ങുകള്‍ വീക്ഷിച്ചു.
ഒരുപക്ഷേ, രാഹുല്‍ ഗാന്ധിക്ക് മുന്‍നിരയില്‍ സീറ്റ് നല്‍കിയിരുന്നെങ്കില്‍ ചടങ്ങില്‍ രാഹുലിന്‍റെ സാന്നിധ്യം വാര്‍ത്തകളിലെ ഒരു വരിയില്‍ ഒതുങ്ങുമായിരുന്നു. ഇതിപ്പോള്‍ രാജ്യം മുഴുവന്‍ അത് ചര്‍ച്ചയാക്കി മാറ്റി. ആ സീറ്റ് നിഷേധത്തിന് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നുവെന്നുവേണം കരുതാന്‍.
ഇപ്പോള്‍ പിന്‍നിരയിലിരുന്ന രാഹുല്‍ ഗാന്ധി 2029 -ല്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും എന്ന നിലയിലാണ് നവ വാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ ഉയരുന്നത്. അന്ന് രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിന് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നല്‍കി മാന്യമായ പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ വ്യക്തമാക്കി കഴിഞ്ഞു.
തിരസ്കരിക്കുന്തോറും സ്വീകാര്യത കൂടിവരുന്ന തിളക്കമുള്ള നേതാവായി രാഹുല്‍ മാറുകയാണെന്നതാണ് വിലയിരുത്തല്‍. രാജ്യത്തേറ്റവും സ്വീകാര്യതയുള്ള വാക്കും നിലപാടുകളുമായി രാഹുല്‍ മാറിക്കഴിഞ്ഞു.