ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തി; അർജ്ജുനായുള്ള  മൂന്നാംഘട്ടം തിരച്ചിൽ ആരംഭിച്ചു

കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചിൽ ആരംഭിച്ചത്

New Update
arjun rescue

ബെംഗളൂരു: ഷിരൂരിൽ  മണ്ണിടിച്ചിലിൽ കാണാതായ  കോഴിക്കോട് സ്വദേശി അർജുനിനെ  കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്ന് ഔദ്യോഗികമായി തുടങ്ങി.

Advertisment

കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന്  കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. 

ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും പ്രതികരിച്ചു. ഇന്ന് വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. നാളെ ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചിൽ ആരംഭിക്കും.

Advertisment