Advertisment

കർണാടകയിൽ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവം;  പ്രതിയായ യുവാവ് മരിച്ച നിലയിൽ

New Update
crime

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിലെ പ്രതിയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Advertisment


മഹാലക്ഷ്മി കൊലക്കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ആണ് മരിച്ചത്. പൊലീസ് നാടൊട്ടുക്കും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഒഡീഷയിൽ നിന്നും വാർത്ത എത്തിയത്. ഒരു മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്.

മുക്തി രഞ്ജൻ റോയി ഒഡീഷയിൽ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

Advertisment