Advertisment

അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തു; പൊലീസ് കോൺസ്റ്റബിളി​ന്‍റെ ബൈക്കിൽ കാർ കൊണ്ടിടിച്ച് കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ

പെട്ടെന്ന് വാഹനം വേഗത കൂട്ടുകയും കോൺസ്റ്റബിളി​നെ പിന്തുടർന്ന് മോട്ടോർ സൈക്കിളിൽ ഇടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. 10 മീറ്ററോളം വലിച്ചിഴച്ചു.

New Update
bomb death knr.jpg

ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസ് കോൺസ്റ്റബിളി​ന്‍റെ ബൈക്കിൽ കാർ കൊണ്ടിടിച്ച് കൊലപ്പെടുത്തി.  പൊലീസുദ്യോ​ഗസ്ഥനായ സന്ദീപ്(30) ആണ് അക്രമണത്തിന് ഇരയായത്. ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ നംഗ്ലോയ് പോലീസ് സ്റ്റേഷനിൽനിന്ന് റെയിൽവേ റോഡിലേക്ക് പോകുമ്പോൾ വീണാ എൻക്ലേവിന് സമീപം പുലർച്ചെ 2.15 ഓടെയാണ് സംഭവം. അശ്രദ്ധമായി ഒരു കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സന്ദീപ് ഡ്രൈവറോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. 

Advertisment

പെട്ടെന്ന് വാഹനം വേഗത കൂട്ടുകയും കോൺസ്റ്റബിളി​നെ പിന്തുടർന്ന് മോട്ടോർ സൈക്കിളിൽ ഇടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. 10 മീറ്ററോളം വലിച്ചിഴച്ചു.സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് പശ്ചിമ വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും മരിച്ചു. 

തല​ക്കേറ്റ പരിക്കാണ് മരണകാരണം. അപകടത്തിനുശേഷം മറ്റൊരു കാറിൽ ഇടിച്ച ശേഷം വാഹനം നിർത്തിയ പ്രതികൾ സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപെട്ടു.  രണ്ടു പേർ ഒളിവിലാണ്. ഭാരതീയ ന്യായ് സംഹിതയിലെ 103ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

Advertisment