കാൻസറുമായുള്ള നീണ്ട പോരാട്ടം; പ്രമുഖ വ്യവസായി രാഹുൽ ബജാജിൻ്റെ മകളും ബജാജ് ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടറുമായ സുനൈന കെജ്‌രിവാൾ അന്തരിച്ചു

കമൽ നയൻ ബജാജ് ഹാളിൻ്റെയും ആർട്ട് ഗാലറിയുടെയും ഡയറക്ടർ എന്ന നിലയിൽ, ബോംബെയിൽ കലാരംഗം സമ്പന്നമാക്കുന്നതിൽ അവർ വളരെയധികം സംഭാവന നൽകി

New Update
kejriwal

മുംബൈ: കാൻസർ ബാധിച്ച് നീണ്ട നാളത്തെ പോരാട്ടത്തിന് ശേഷം  പ്രമുഖ വ്യവസായി രാഹുൽ ബജാജിൻ്റെ മകളും ബജാജ് ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടറുമായ സുനൈന കെജ്‌രിവാൾ(53) അന്തരിച്ചു. ഒക്‌ടോബർ അഞ്ചിന് മുംബൈയിലായിരുന്നു സുനൈനയുടെ മരണം.

Advertisment

കഴിഞ്ഞ മൂന്ന് വർഷമായി അവർ കാൻസറുമായി പോരാടുകയായിരുന്നു. കല, നാടകം, യാത്രകൾ എന്നിവയിൽ താൽപ്പര്യമുള്ള സുനൈന പുണെയിലെ എസ്.എൻ.ഡി.ടി കോളേജിൽ നിന്ന് ടെക്‌സ്റ്റൈൽസിൽ സ്പെഷലൈസ് ചെയ്തു. കൂടാതെ, മുംബൈയിലെ സോഫിയ കോളേജിൽ നിന്ന് സിൽക്ക് സ്‌ക്രീൻ പ്രിൻ്റിംഗ് കോഴ്‌സും ചെയ്തു. 

ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലകളിലും അവർ സജീവമായിരുന്നു. കമൽ നയൻ ബജാജ് ഹാളിൻ്റെയും ആർട്ട് ഗാലറിയുടെയും ഡയറക്ടർ എന്ന നിലയിൽ, ബോംബെയിൽ കലാരംഗം സമ്പന്നമാക്കുന്നതിൽ അവർ വളരെയധികം സംഭാവന നൽകി. ഭർത്താവ് മനീഷിനൊപ്പം അവർ കേദാര കാപിറ്റൽ സ്ഥാപിച്ചു. ദമ്പതികൾക്ക് ആര്യമാൻ, നിർവാൻ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്

Advertisment