ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട,  2000 കോടി രൂപ മൂല്യം വരുന്ന കൊക്കെയ്ൻ പിടികൂടി; പ്രതി രാജ്യം വിട്ടതായി സൂചന

ജി.പി.എസ് സി​ഗ്നൽ ട്രാക്ക് ചെയ്താണ് പോലീസ് ​ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തത്.

New Update
തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി യുവതിയടക്കം 7 പേര്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി: വൻ മയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് 2000  കോടി രൂപ മൂല്യം വരുന്ന കൊക്കെയിൻ. ഏകദേശം 200 കിലോ​ഗ്രാം ലഹരിമരുന്നാണ് രമേഷ് ന​ഗറിലെ ഒരു ​ഗോഡൗണിൽനിന്ന് പിടികൂടിയത്.  ജി.പി.എസ് സി​ഗ്നൽ ട്രാക്ക് ചെയ്താണ് പോലീസ് ​ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തത്. കൊക്കെയ്ൻ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.

Advertisment

ഈ മാസം രണ്ടാംതീയതി സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. രണ്ടാം തീയതി പോലീസ് പിടിച്ചെടുത്തതിൽ 560 കിലോ​ഗ്രാം കൊക്കെയ്നും 40 കിലോ​ഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് ഉണ്ടായിരുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് അമൃത്‌സര്‍, ചെന്നൈ എന്നിവിടങ്ങളിൽനിന്നായി നാലുപേർ പിടിയിലായിരുന്നു. തുഷാർ ​ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറം​ഗസേബ് സിദ്ദിഖി (23), ഭറത് കുമാർ ജെയിൻ (48) എന്നിവരാണ് അവർ. ഇക്കൂട്ടത്തിലുണ്ടായിരുന്ന യുപി ഹാപുർ സ്വദേശി അഖ്ലാഖിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന് സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്.

Advertisment