New Update
/sathyam/media/media_files/hzV769YWzpRYJ0jmmg8H.jpg)
ഡൽഹി: കിഷൻഗഡിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. കിഷൻഗഢ് പഞ്ചാബി ധാബ ഗോശാല റോഡിൽ അൽന റെസ്റ്റോറന്റിന് മുൻവശത്തായാണ് ദിവസങ്ങളായി മലിനജലം റോഡിലേക്ക് ഒഴുകുന്നത്.
Advertisment
നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. കാൽനട, സ്കൂട്ടർ യാത്രക്കാർക്ക് യാത്ര വളരെയധികം ദുഷ്ക്കരമായിരിക്കുകയാണ്. കൂടാതെ പലവിധ പകർച്ചവ്യാധികൾക്കും മലിനജല വെള്ളക്കെട്ട് കാരണമായേക്കുമെന്ന് സ്ഥിരനിവാസികൾ അഭിപ്രായപ്പെടുന്നു.
കാലങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതും ഡൽഹി ജലബോർഡിനു വേണ്ടി റോഡുകൾ വെട്ടിപ്പൊളിച്ചതും മലിനജലം പുറത്തേക്കൊഴുകുന്നതിനു കാരണമായെന്ന് പ്രദേശവാസികൾ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us