Advertisment

കശ്മീർ പുൽവാമയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം; ഒരാൾക്ക് വെടിയേറ്റു

New Update
പുൽവാമ ആക്രമണത്തില്‍  ഉൾപ്പെട്ട ഭീകരനെ സൈന്യം വധിച്ചു: പുല്‍വാമ ആക്രമണത്തിന് ശേഷം  ഇയാൾ ഒളിവിലായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ

പുല്‍വാമ: കശ്മീരില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിനാണ് വെടിയേറ്റത്. 

Advertisment

തെക്കന്‍ കശ്മീരിലെ പുല്‍വാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ശുഭം കുമാറിന്റെ കയ്യിലാണ് വെടിയേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. 

കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയില്‍ ഭീകരാക്രമണം നടത്തിയവര്‍ തന്നെയാണോ ഈ സംഭവത്തിന് പിന്നിലുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗന്ദര്‍ബാല്ലിൽ നടന്ന ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പടെ ഏഴ്‌പേർ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികൾക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രമിച്ചവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Advertisment