Advertisment

എഞ്ചിനീയറിങ് എന്‍ട്രന്‍സിൽ പരാജയപ്പെട്ടു; ഡൽഹിയിൽ പതിനേഴുകാരി ഏഴാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
delhii

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പി.എസ് ജാമിയ നഗറിൽ  പതിനേഴുകാരി ജീവനൊടുക്കി. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിൽ  മനംനൊന്താണ് ജീവനൊടുക്കിയതെന്ന് സൂചന . പെൺകുട്ടി കെട്ടിടത്തിന്റെ എഴാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

Advertisment

പെണ്‍കുട്ടി ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പഠനഭാരവും പരീക്ഷയില്‍ പരാജയപ്പെട്ടതിലെ മനോവിഷവുംകാരണമാണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നുണ്ട്.

മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പരീക്ഷ വിജയിക്കാനാവാത്തതില്‍ തന്നോട് ക്ഷമിക്കണമെന്ന് എഴുതിയിട്ടുള്ളതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Advertisment