ന്യൂഡൽഹി: ജുഡീഷ്യൽ സംവിധാനത്തിലെ വെക്കേഷൻ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്.
അവധിക്കാലത്തും ജോലി ചെയ്യുകയാണ് ജഡ്ജിമാർ ചെയ്യുന്നതെന്നും, വെക്കേഷനിൽ വിനോദയാത്ര പോവുകയല്ല ജഡ്ജിമാർ ചെയ്യുന്നതെന്നും ചന്ദ്രചൂഡ്.
സുപ്രീം കോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിവിധ തലത്തിലുള്ള സർക്കാരുകൾക്കും (കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും) ജുഡീഷ്യറിക്കും ഉത്തരവാദിത്തം നൽകിയിട്ടുള്ള ഒരു ഫെഡറൽ സംവിധാനമാണിതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
75 വർഷത്തിലേറെയായി നിലനിൽക്കുന്ന കോടതികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളാണ് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന്. ഗണപതി പൂജ ആഘോഷങ്ങൾക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിന്റെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.