Advertisment

ജീവനക്കാരന്റെ വെല്ലുവിളിയെ തുടർന്ന് പെട്രോള്‍ പമ്പിന് തീവച്ച് യുവാവ്; രണ്ടുപേരും അറസ്റ്റിൽ

New Update
arrest Untitledchar

ഹൈദരാബാദ്: ജീവനക്കാരന്റെ വെല്ലുവിളിയെ തുടർന്ന് പെട്രോള്‍ പമ്പിന് തീവച്ച് യുവാവ്. സംഭവത്തിൽ ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായി. മദ്യലഹരിയില്‍ പെട്രോള്‍ പമ്പിന് തീകൊളുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 

Advertisment

ശനിയാഴ്ച വൈട്ടോടെയിരുന്നു സംഭവം. ഏഴുമണിയോടെ സിഗരറ്റ് ലൈറ്ററുമായി നെച്ചാരത്തെ പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ആരാഞ്ഞു. അതേയെന്ന് മറുപടി നല്‍കിയപ്പോള്‍, ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു. 

സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി ചിരാന്‍ തീകൊളുത്തുകയായിരുന്നു. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്പിലുണ്ടായിരുന്നു. തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. 

Advertisment