കൗ​മാ​ര​ക്കാ​ര​ന്റെ കൊട്ടേഷൻ; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ വെടിയേറ്റ് കൊ​ല്ല​പ്പെ​ട്ടു

New Update
gunn

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​ര​‌ൻ ന​ൽ​കി​യ ക്വ​ട്ടേ​ഷ​നി​ൽ ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഡ​ൽ​ഹി ശാ​ഹ്ദ​റ​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ആ​കാ​ശ് ശ​ർ​മ (42), മ​രു​മ​ക​ൻ ഋ​ഷ​ഭ് ശ​ർ​മ (16) എ​ന്നി​വ​ർ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

Advertisment

സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ശി​ന്റെ പ​ത്തു​വ​യ​സ്സു​കാ​ര​ൻ മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ആ​കാ​ശി​​​ന്റെ ബ​ന്ധു​വാ​യ 17 കാ​ര​നെ ഡ​ൽ​ഹി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

വെ​ടി​യു​തി​ർ​ക്കു​മ്പോ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് 17കാ​ര​നും എ​ത്തി​യി​രു​ന്നു. ആ​കാ​ശും പ്ര​തി​യാ​യ കൗ​മാ​ര​ക്കാ​ര​നും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലെ ത​ർ​ക്ക​വും വ്യ​ക്തി വൈ​രാ​ഗ്യ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Advertisment