ന്യൂഡല്‍ഹി: സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ ട്രാഫിക് പൊലീസുകാരെയും ഇടിച്ചു തെറിപ്പിച്ചു പാഞ്ഞു. കാര്‍ തടയാന്‍ പൊലീസുകാര്‍ ബോണറ്റില്‍ തൂങ്ങി കിടന്നെങ്കിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കൊണ്ട് കാര്‍ മുന്നോട്ട് പോയി.
തെക്കന്‍ ഡല്‍ഹിയിലെ ബെര് സറായിയില്‍ വൈകിട്ട് 7.30 ഓടെയാണ് സംഭവം. എഎസ്ഐ പ്രമോദ്, ഹെഡ്കോണ്‍സ്റ്റബിള്‍ ശൈലേഷ് ചൗഹാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങളില്‍ പരിശോധന നടത്തുന്ന സമയത്തായിരുന്നു സംഭവം നടന്നതെന്ന് ഇരുവരും പറഞ്ഞു. കാര്‍ തടയാനായി ബോണറ്റില്‍ തൂങ്ങിക്കിടന്ന പൊലീസ് ഉദ്യോഗസ്ഥരെയും കൊണ്ട് കാര്‍ മുന്നോട്ട് പായുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.