ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല, നിയമഭേദഗതി ശരിവച്ച് സുപ്രീം കോടതി

New Update
auto stand kerala


ന്യൂഡൽഹി: ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ‌എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക് അധികമാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Advertisment

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറു ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന തീരുമാനം നേരത്തെ നടപ്പാക്കിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഓട്ടോറിക്ഷകൾ ഓടിക്കാൻ പ്രത്യേകം ലൈസന്‍സ് നൽകുന്നത് നിർത്തലാക്കിയത്. ക്വാഡ്രാ സൈക്കിള്‍ എന്ന പുതുവിഭാഗത്തില്‍ ചെറു നാലുചക്ര വാഹനങ്ങള്‍ ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണ്ടെന്നുവെച്ചത്.

Advertisment