New Update
/sathyam/media/media_files/2024/11/14/2sxLKtfClJk7yQQwJp2c.jpg)
ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ദില്ലി സർക്കാർ ഉത്തരവിറക്കി.
Advertisment
പുകമഞ്ഞ് രൂക്ഷമാകുന്നത് വിമാന-ട്രെയിന്‍ സര്‍വീസുകളെയും സാരമായി ബാധിക്കുന്നുണ്ട്. നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us