Advertisment

കാമുകനുമായുള്ള വിവാഹത്തിന് മകൾ തടസം; അഞ്ചുവയസുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി അമ്മ; കുറ്റം സമ്മതിച്ചതോടെ അറസ്റ്റ്

New Update
1432000-crime-sen

ന്യൂഡൽഹി: കാമുകനുമായുള്ള വിവാഹത്തിന് മകൾ തടസം,  അഞ്ചു വയസുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ.
വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. ആശുപത്രി അധികൃതർ കുട്ടിയുടെ മ‍ൃതദേഹത്തിൽ വിശ​ദമായ പരിശോധന നടത്തിയതിന് പിന്നാലെ കഴുത്തിൽ പാടുകൾ കണ്ടെത്തുകയായിരുന്നു. 

Advertisment

ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ പൊട്ടിത്തെറിക്കുകയും സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിൽ, ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ രാഹുൽ എന്നയാളെ കണ്ടുമുട്ടിയതായി പൊലീസിന് മനസ്സിലായി. 

പിന്നീട് രാഹുലിനെ വിവാഹം കഴിക്കാൻ യുവതി ഡെൽഹിയിലേയ്ക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ, കുട്ടിയെ സ്വീകരിക്കാനും വിവാഹത്തിനും സുഹൃത്ത് വിസമ്മതിച്ചു. സുഹൃത്ത് വിവാഹം നിരസിച്ചതിൽ മനംനൊന്ത് അമ്മ തൻ്റെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഡൽഹിയിലേയ്ക്ക് പോകുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിൽ കുട്ടിയോടൊപ്പം ബന്ധുവീട്ടിലാണ് താമസിച്ചിരുന്നതെന്ന് യുവതി വെളിപ്പെടുത്തി. അവിടെ വെച്ച് തൻ്റെ കുട്ടിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 103, 65 (2) ,സെക്ഷൻ 6, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisment