Advertisment

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ടുവരാനുള്ള ബിജെപി സർക്കാർ നീക്കം മനപ്പൂർവം പ്രകോപനങ്ങൾ സൃഷ്ടിക്കാന്‍ - ഇ.ടി മുഹമ്മദ്‌ ബഷീർ എംപി

author-image
ഇ.എം റഷീദ്
New Update
et muhammad basheer delhi

‍ഡല്‍ഹി: പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാവുകയാണ്. വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ടുവരാനുള്ള ബിജെപി സർക്കാർ നീക്കം മനപ്പൂർവം പ്രകോപനങ്ങൾ സൃഷ്ടിക്കാനാണ് എന്ന് പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവ്വകക്ഷി പ്രതിനിധി യോഗത്തിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ്‌ ബഷീർ എംപി പറഞ്ഞു. 

Advertisment

പുതിയ നിയമം ഇന്ത്യൻ ജനത നേരിടുന്ന നിരവധിയായ പ്രശ്നങ്ങളിൽ ഒന്നിന് പോലും പരിഹാരം കാണാൻ തക്കതല്ലെന്ന് മനസിലാക്കാനാവും. വഖഫ് നിയമ ഭേദഗതിയുടെ ഓരോ അണുവിലും ദുരുദ്ദേശ്യങ്ങൾ നിറച്ച് വച്ചതായി കാണാനാവും. രാജ്യത്താകെയുള്ള അനേകം വഖഫ് സ്വത്തുക്കളിൽ കയ്യേറ്റം നടത്താനുള്ള പഴുതുകൾ പുതിയ നിയമം അനുശാസിക്കുന്നുണ്ട്.

ഇന്ത്യാ മഹാരാജ്യം പോലെ വ്യത്യസ്ത മതങ്ങളും ആചാരങ്ങളും വൈവിധ്യങ്ങളും നിലനിൽക്കുന്നിടത്ത് ആ വൈവിധ്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലാണ് വഖഫ് സ്വത്തുക്കളുടെ മേലുള്ള കടന്ന് കയറ്റം.

ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ ഈ പാർലമെൻ്റ് സമ്മേളനം സുഗമമായി നടത്താനുള്ള സാഹചര്യം ഉണ്ടാവണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്തെ പിന്നാക്ക മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം സഭയിൽ തുടരുമെന്ന് ആവർത്തിച്ച് ഇ.ടി പറഞ്ഞു.

Advertisment