ഡിഎംഎയുടെ മലയാള ഭാഷാ പഠനം: അദ്ധ്യാപകർക്ക് പരിശീലനം നൽകി

author-image
പി.എന്‍ ഷാജി
New Update
delhi

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാള ഭാഷാ പഠന കേന്ദ്രങ്ങളിൽ പുതുതായി ചേർന്ന അദ്ധ്യാപകർക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 

Advertisment

ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് പ്രത്യേക പരിശീലന ക്ലാസ് നടത്തിയത്. മലയാളം മിഷൻ വെസ്റ്റ് ഡൽഹി കോർഡിനേറ്ററായ സാറാ ഐസക് നയിച്ച ക്ലാസിൽ വിവിധ ഏരിയകളിലെ അധ്യാപകർ പങ്കെടുത്തു.

ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററും വൈസ് പ്രസിഡൻറുമായ കെ ജി രഘുനാഥൻ നായർ പ്രസംഗിച്ചു.

Advertisment