പുതിയതായി നിർമ്മാണം ആരംഭിക്കുന്ന സെന്റ് പാദ്രെ പിയോ സിറോ മലബാർ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം നടന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
adv

പുതിയതായി നിർമ്മാണം ആരംഭിക്കുന്ന രോഹിണി സെന്റ് പാദ്രെ പിയോ സിറോ മലബാർ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം 14 ഡിസംബർ 2024, 10.30ന് ഫരീദാബാദ് രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ കുര്യാക്കോസ് ഭരണികുളങ്ങര  നിർവഹിച്ചു. 

Advertisment

ഫരീദാബാദ് രൂപത പ്രൊക്കുറേറ്റർ ഫാ.ബാബു ആനിത്താനം, പാദ്രെ പിയോ ഇടവക വികാരി ഫാ. നോബി കാലാചിറ, അസി. വികാരി ഫാ. ജോസഫ് ചൂണ്ടേൽ, കൈക്കാരൻമാർ, ചർച്ച് ബിൽഡിങ് കമ്മറ്റി പ്രസിഡന്റ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

ദൈവാലയ നിർമാണത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ബമ്പർ ടിക്കറ്റിന്റെ ആദ്യ കൂപ്പൺ വിൽപ്പന അഭിവന്ദ്യ പിതാവ് ഇടകാകാംഗമായ  റോസി തോമസിന്  നൽകിക്കൊണ്ട് നിർവഹിച്ചു. ദൈവാലയ നിർമ്മാണത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന ബ്രോഷറിന്റെ പ്രകാശനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.

Advertisment