ഡൽഹി: ഡേറ്റിങ് ആപ്പിലൂടെ അമേരിക്കൻ മോഡെലെന്ന് പരിചയപ്പെടുത്തി 700 അധികം സ്ത്രീകളെ കബളിപ്പിച്ച ഡൽഹി സ്വദേശി പിടിയിൽ. 23 കാരനായ തുഷാർ കുമാർ ബിഷ്ത് ആണ് അമേരിക്കൻ മോഡൽ ചമഞ്ഞ് സ്ത്രീകളെ കബളിപ്പിക്കാൻ ശ്രമിച്ചതിനു പിടിയിലായത്.
ഡൽഹി യൂണിവേഴ്സിറ്റിയിലെ രണ്ടാവർഷ ബിരുദ്ധ വിദ്യാർത്ഥി നൽകിയ പരാതിയിലാണ് കേസെടുത്തത്. നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ റിക്രൂട്ടറായി തുഷാർ ജോലി ചെയ്തു വരികയായിരുന്നു.
രാത്രിയിൽ ഡേറ്റിംഗ് ആപ്പുകളിൽ കയറി സ്ത്രീകളെ പ്രേമം നടിച്ച് വശത്താക്കുകയും അവരുടെ പ്രൈവ്റ്റ് വീഡിയോകളും ഫോട്ടോകളും പകർത്തി പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നത്.
കിഴക്കൻ ഡൽഹിയിലെ ഷകർപൂർ പ്രദേശത്ത് നിന്നാണ് തുഷാർ പോലീസിന്റ പിടിയിലാവുന്നത്. ഡോറ്റിങ് ആപ്പ് പ്ലാറ്റ്‌ഫോമുകളിലൂടെ സൗഹൃദം സ്ഥാപിച്ച് 18-30 ഇടയിൽ പ്രായമുള്ള സ്ത്രീകളെ വശത്താക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
ഡേറ്റിംഗ് ആപ്പായ ബംബിളിലും സോഷ്യൽ മീഡിയ ആപ്പ് സ്‌നാപ്ചാറ്റിലും തുഷാർ ഫേക്ക് ഐഡികൾ സൃഷ്‌ടിക്കുകയും ഒരു ആപ്പ് വഴി വ്യാജ അന്താരാഷ്ട്ര നമ്പർ സ്വന്തമാക്കുകയും ചെയ്തിരുന്നു.
പ്രൊഫൈൽ പിക്ച്ചറിലടക്കം യുഎസ് മോഡലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടൊകളാണ് അദ്ദേഹം പങ്കുവച്ചിരുന്നത്. ഒരു ബ്രസീലിയൻ മോഡലിന്റെ അക്കൗണ്ടിൽ നിന്നും ചോർത്തിയ ചിത്രങ്ങളാണ് ഇയാൾ സ്വന്തം ഫോട്ടോകളായി പ്രചരിപ്പിച്ചത്.
വിദ്യാർഥിയുടെതുൾപ്പടെ അഞ്ച് പരാതികളാണ് നിലവിൽ പോലിസിനു ലഭിച്ചിരിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ പ്രതിയുടെ കൈയ്യിൽ നിന്നും നിരവധി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും. ക്രമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന വ്യാജ ഫോറിൻ നമ്പറും വിവിധ ബാങ്കിന്റെ ക്രഡിറ്റ് കാർഡും കണ്ടെടുത്തിട്ടുണ്ട്.