Advertisment

ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയ്ക്ക് ഭീഷണിയല്ല. സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, എച്ച്എംപിവി കേസുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
hmpv virus

ഡൽഹി: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Advertisment

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, എച്ച്എംപിവി കേസുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


അതോടൊപ്പം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വര്‍ഷം മുഴുവനും എച്ച്എംപിവിയുടെ ട്രെന്‍ഡുകള്‍ നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 


ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, നിലവിലെ ഇന്‍ഫ്‌ലുവന്‍സ സീസണ്‍ കണക്കിലെടുക്കുമ്പോള്‍ ചൈനയില്‍ അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ഉന്നത തലയോഗത്തിന്റെ വിലയിരുത്തല്‍.

Advertisment