ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് രാജ്യത്താകെ തുടക്കമായത്.
എല്ലാ സംസ്ഥാനത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും രാജ്യന്തര ജേണലുകള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍' എന്ന പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.
ആദ്യ ഘട്ടമെന്നോണം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ഈ സേവനം ലഭ്യമാകുക. രണ്ടാം ഘട്ടത്തില്‍ എല്ലാത്തരം സ്ഥാപനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഒഎന്‍ഒഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ജേണലുകള്‍ സൗജന്യമായി ലഭിക്കും.
വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകില്ല. കേരളത്തില്‍ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് 6500ഓളം സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞു. 2027 വരെ 6,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.