ഡൽഹി : മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു .
പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കെ വിനോദ് ചന്ദ്രൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അഞ്ചംഗ കൊളീജിയമാണ് ഈ ശുപാർശ നടത്തിയത്. നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ.
2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്‌ഡിയായ അദ്ദേഹം 2023 മാർച്ച് 23-നാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്.
11 വർഷത്തിലേറെയായി ഹൈക്കോടതി ജഡ്ജിയായും, ചീഫ് ജസ്റ്റിസായും സേവന മനുഷ്ഠിച്ച അദ്ദേഹം ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ 13-ാം സ്ഥാനത്താണ്.
കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ്റെ നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും.