ഡൽഹി: ഡൽഹിയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി. ഏതാനും മാസങ്ങൾക്ക് മുമ്പ് വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണിയുണ്ടായിരുന്നു.
കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചതിനാൽ ഭീഷണി ഒഴിവായി. ഈ സാഹചര്യത്തിലാണ് രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്.
രാവിലെ 11.17 ന് ഡൽഹിയിലെ ഈസ്റ്റ് കൈലാഷ് ഏരിയയിലെ ടാഗോർ ഇൻ്റർനാഷണൽ സ്‌കൂളിലും 11.40 ന് ലേഡി ശ്രീറാം കോളേജിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശം. ഇവിടെ നടത്തിയ തിരച്ചിലിൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.