/sathyam/media/media_files/2025/01/09/2198408-p-jayachandran.webp)
ഡൽഹി: പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ജയചന്ദ്രന്റെ ഗാനങ്ങൾ തലമുറകളോളം ഹൃദയങ്ങളെ സ്പർശിക്കുമെന്ന് മോദി പറഞ്ഞു. ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രൻ.
വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകൾ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയണെന്നും മോദി എക്‌സിൽ കുറിച്ചു.
Shri P. Jayachandran Ji was blessed with legendary voice that conveyed a wide range of emotions. His soulful renditions across various languages will continue to touch hearts for generations to come. Pained by his passing. My thoughts are with his family and admirers in this hour…
— Narendra Modi (@narendramodi) January 10, 2025
ജയചന്ദ്രൻ്റെ വിയോഗത്തിൽ ദുഖമുണ്ടെന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ അന്ത്യം.
വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.