ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ആപ്പിൾ വാച്ച് മോഷ്ടിക്കപ്പെട്ടു, ദുരനുഭവം പങ്കുവെച്ച് യുവാവ്
ഗുരുഗ്രാം സ്വദേശിയും ഡോക്ടറുമായ തുഷാർ മേത്തയാണ് തനിക്കുണ്ടായ അനുഭവം എക്സിൽ പോസ്റ്റ് ചെയ്തത്.
'സെക്യൂരിറ്റി പരിശോധനക്കു ശേഷം, ഞാൻ ലാപ്‌ടോപ്പ് ബാഗിലേക്ക് സാധനങ്ങൾ തിരികെ വെക്കാൻ തുടങ്ങി. എന്തോ നഷ്ടപ്പെട്ടതായി തോന്നി, എന്റെ കൈയിൽ വാച്ച് ഇല്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവിടെ നിന്നിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് ചോദിച്ചു. അയാൾ എന്നോട് വീണ്ടും നോക്കാൻ ആവശ്യപ്പെട്ടു' -തുഷാർ പോസ്റ്റിൽ പറയുന്നു
നടന്നു പോകുന്ന ഒരാൾ തിരിഞ്ഞു നോക്കുന്നത് കണ്ട് അയാളെ പിന്തുടർന്നു. വാച്ച് കടക്ക് മുന്നിൽ നിന്ന അയാളെ പരിശോധിച്ചപ്പോൾ വാച്ച് തിരികെ ലഭിച്ചു. എന്നാൽ വാച്ച് കടയിലുള്ളയാൾ ഇടപെട്ടപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടു. പരിചയക്കാരനായ മുതിർന്ന ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചാണ് സാഹചര്യത്തെ നേരിട്ടത്'-അദ്ദേഹം കൂട്ടിച്ചേർത്തു.