Advertisment

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. സ്‌നാനം നിർത്തിവെച്ചു. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദ്ദേശം നൽകി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kumbamela accident

ഡൽഹി: പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തിരക്കിനെ തുടർന്ന് തുടർ സ്‌നാനം നിർത്തിവെക്കുകയായിരുന്നു

Advertisment

അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദ്ദേശം നൽകി. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. 

Advertisment