Advertisment

പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക് അധികാരമുണ്ട്.

New Update
supreme court delhi

ഡൽഹി: വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി. പൊലീസ് ഒരു പ്രതിക്ക് വാട്ട്‌സ്ആപ്പ് വഴി നോട്ടീസ് നൽകിയ കേസ് വാദിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 

Advertisment

നേരിട്ടോ വാട്ട്‌സ്ആപ്പ്, ഇ-മെയിൽ, എസ്എംഎസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതി വഴിയോ നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥരെ അനുവദിച്ചുകൊണ്ട് ഹരിയാന ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) പുറപ്പെടുവിച്ച സ്റ്റാൻഡിംഗ് ഉത്തരവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക് അധികാരമുണ്ട്. പോലീസിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യാം.

എന്നാല്‍ ഉടനടി അറസ്റ്റ് രേഖപ്പെടുത്തേണ്ട ആവശ്യമില്ല. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 41A അല്ലെങ്കിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 35 പ്രകാരം നിയമ നിർവ്വഹണ ഏജൻസികൾക്ക് പ്രതികൾക്ക് നോട്ടീസ് നൽകാവുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകളോട് ഇത് പ്രകാരം സ്റ്റാൻഡിംഗ് ഓർഡർ പുറപ്പെടുവിക്കാനും ഉത്തരവിട്ടു.

 

Advertisment