ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഡൽഹിയെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെ തടഞ്ഞ് പഞ്ചാബ് പൊലീസ്.
മുഖ്യമന്ത്രിയുടെ വീടിനുള്ളിൽ പണം ഒളിപ്പിച്ചു എന്ന പരാതിയെ തുടർന്നാണ് ഇലക്ഷൻ കമ്മീഷൻ പരിശോധനയ്ക്കെത്തിയത്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതി പരിഗണിച്ചാണ് ഇലക്ഷൻ കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് റെയ്ഡിനായെത്തിയത്.
എന്നാൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ഒരു കാരണവച്ചാലും അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ പ്രശ്നം വഷളാവുകയായിരുന്നു.
റെയ്ഡ് നടത്തിയതിനു ശേഷം മാത്രമെ ഇവിടെ നിന്നു പോവുകയുള്ളു എന്ന് തെരഞ്ഞെടുപ്പ് സ്ക്വാഡ് നിലപാടെടുത്തു. എത്ര വൈകിയാലും പരിശോധന നടത്താതെ പോകില്ല എന്ന് അവർ നലപാടറിയിച്ചിട്ടുണ്ട്.
ഇതിനു മുൻപ് 8 ലക്ഷ രൂപയടക്കം പഞ്ചാബ് ഭവനിൽ നിന്നും വിതരണം ചെയ്തെന്ന് വിവാദം ഉണ്ടായിരുന്നു. ഇലക്ഷൻ കമ്മീഷൻ ഉദ്യഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നതുമാണ്. അതിന്റെയും കൂടി അടിസ്ഥാനത്തിലാണ് റെയ്ഡുമായി കമ്മീഷൻ രംഗത്തെത്തിയത്.