New Update
/sathyam/media/media_files/2025/02/01/7bp5Z5RUdCWozDjQrExn.jpg)
ഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോഡുമായി ഇന്ത്യ. യുഎസിനെയും ചൈനയെയും മറികടന്നാണ് ഇന്ത്യയുടെ നേട്ടം.
Advertisment
16.3 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം മാത്രം ആഭ്യന്തര സർവീസ് ഉപയോഗിച്ചത്. ആകെ വിമാന യാത്രക്കാരുടെ 86.4 ശതമാനം വരുമിത്. ഇൻ്റർ നാഷണൽ എയർ ട്രാൻസ്പോർ ട്ട് അസോസിയേഷൻ (ഐഎ ടിഎ) ആണ് പുതിയ കണക്ക് പുറത്തുവിട്ടത്.
2023നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 13.6 ശത മാനം വർധനവാണുണ്ടായിരിക്കുന്നത്. ഇക്കാലയളവിൽ ആഭ്യന്തര വിമാന യാത്രകളുടെ എണ്ണത്തിൽ 10.4 ശതമാനം വർധനവും രേഖപ്പെടുത്തി.
ആഭ്യന്തര വിമാന യാത്രകൾ ചെയ്യാൻ ആവശ്യക്കാരേറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഐഎടിഎ പറഞ്ഞു. ആഗോളതലത്തിൽ ആഭ്യന്തര വിമാനയാത്രക്കരുടെ പട്ടികയിൽ യുഎസ് (84.1 ശത മാനം) രണ്ടാം സ്ഥാനത്തും ചൈന (83.2 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്.