ഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ആക്സിയം ദൗത്യം നാലിന്റെ പൈലറ്റായി ശുഭാൻ ഷു ശുക്ലയെ തെരഞ്ഞെടുത്തു. നാ സയും ഐഎസ്ആർഒയും സംയുക്തമായാണ് ദൗത്യം സംഘടിപ്പിച്ചിരിക്കുന്നത്.
ദൗത്യത്തിന്റെ ഭാഗമായി ശുഭാൻഷു ഉൾപ്പെടെ നാല് പേരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്നത്. പെഗ്ഗി വിറ്റ്സണാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്താൻസ്കി, ഹംഗറി സ്വദേ ശി ടിബോർ കാപു എന്നിവരാണ് മറ്റ് അംഗങ്ങൾ. സ്പേസ് എക്സി ന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് യാത്ര.
ഈ വർഷം അവസാനം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് പേടകം വിക്ഷേപിക്കുക. ഉത്തർ പ്രദേശ് സ്വദേശിയായ ശുഭാൻഷു ശുക്ല ഗഗൻ യാൻ പദ്ധതിയുടെയും ഭാഗമാണ്. 2006ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിങ്ങിലേക്ക് നിയമിതനാകുന്നത്.