ഡൽഹി: എ ഐ വികസനത്തിന് 500 കോടി അനുവദിച്ച് നിർമ്മല സീതാരാമൻ. 2025 ബജറ്റിലാണ് ധന മന്ത്രിയുടെ ഈ പ്രഖ്യാപനം.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പയ്ക്കായി ഒന്നര ലക്ഷം കോടി വകയിരുത്തും. പുതിയ പദ്ധതികൾക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക്.
ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും. ഏറെയും ബിഹാറിൽ ഉൽപ്പാദിക്കപ്പെടുന്ന പ്രത്യേകതരം താമരവിത്താണ് മഖാന.
ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാവും ബോർഡിന്റെ ലക്ഷ്യം.
ക്യാൻസർ പരിചരണ പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകളുടെ സ്ഥാപിക്കും. 2025-26 ൽ തന്നെ 200 സെന്ററുകൾ സ്ഥാപിക്കും.
എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ സഹായത്തോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.