Advertisment

കുംഭമേള ഉയർത്തി പ്രതിപക്ഷ പ്രതിഷേധം. സഭയിൽനിന്ന് ഇറങ്ങിപ്പോയി. നിമിഷങ്ങൾക്കകം തിരികെ എത്തി. പ്രതീകാത്മക പ്രതിഷേധമെന്ന് വിശദീകരണം

സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണവുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.

New Update
opposit party walk out budget 2025

ഡൽഹി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണവുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.

Advertisment

കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി.

അൽപ്പ സമയത്തിനുളളിൽ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും അറിയിച്ചു. 

Advertisment