ഡൽഹി: മൂന്നാം മോദി സർക്കാരിൻറെ രണ്ടാം പൊതുബജറ്റ് അവതരണം പൂർത്തിയായി. മധ്യവർഗ്ഗത്തെ കേന്ദ്രീകരിച്ചുള്ള ബജറ്റാണ് ധനമന്ത്രി സഭയിലവതരിപ്പിച്ചത്.
വരാനിരിക്കുന്ന അഞ്ച് കൊല്ലം അവസരങ്ങളുടെതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിന് സമർപ്പിച്ചു.
നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂർണ ബജറ്റാണിത്. കാർഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, ആരോഗ്യം, നികുതി, കായിക തുടങ്ങി സർവമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ടായിരുന്നു.
ആധായ നികുതി പരിധി ഉയർത്തിയതാണ് ഈ ബജറ്റിൽ ഏടുത്തു പറയേണ്ട പ്രഖ്യാപനം. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നകുതിയുടെ പരിതിയിൽ വരില്ല.
ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് എൺപതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും.
പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.