ഡൽഹി: ടോള്‍പ്ലാസയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ അപമാനിക്കുകയും ചട്ടവിരുദ്ധമായി ടോള്‍ ഈടാക്കുകയും ചെയ്ത സംഭവത്തില്‍ ദേശീയപാതാ ആതോറിറ്റിക്ക് പിഴ ചുമത്തി.
ചണ്ഡീഗഢിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെതാണ് നടപടി. സ്ത്രീയുടെ പരാതിയില്‍ 17,000 രൂപയാണ് പിഴ വിധിച്ചത്.
ചണ്ഡീഗഢ് സെക്ടര്‍ 27 സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ ഗീതയാണ് പരാതിക്കാരി. ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി പ്രകാരമാണ് ഗീത പുതിയ കാര്‍ വാങ്ങിയത്.
കാറിന്റെ ആര്‍സിയില്‍ 'അഡാപ്റ്റഡ് വെഹിക്കിള്‍' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് ടോള്‍നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ചട്ടം.