Advertisment

കേരളം പിന്നോക്കമാണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടും. വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാൽ തരാമെന്ന് ജോർജ് കുര്യൻ പറഞ്ഞു.

New Update
GEORGE KURIAN MINISTER

ഡൽഹി: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം സഹായം ആദ്യം നൽകുന്നത്.

Advertisment

കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടും.റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാൽ തരാമെന്ന് അദ്ദേഹം പറഞ്ഞു.


കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ മറുപടി. 


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിൽ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോൾ കമ്മീഷൻ പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രമന്ത്രി പരാമർശിച്ചു.

'മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക, വിദ്യഭ്യാസ, അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്നു പറയട്ടെ. അപ്പോൾ കമ്മീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകും. റോ‍ഡില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ സഹായം നൽകുന്നത്.'


ഇന്നത്തെ ബജറ്റ് പ്രതിപക്ഷത്തിന് ഒഴിച്ച് ബാക്കിയെല്ലാവർക്കും തൃപ്തികരമാണ്. വളരെ വർഷങ്ങൾക്കുശേഷമാണ് ഇത്രയും തൃപ്തികരമായ ബജറ്റ് എന്നത് താൻ അംഗീകരിക്കുന്നു. 


2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി 27382 കോടി രൂപ നികുതി ഇനത്തിൽ വകയിരുത്തിയിട്ടുണ്ട്. എയിംസുമായി ബന്ധപ്പെട്ട പ്രക്രിയ പൂർത്തീകരിച്ചാൽ മുൻഗണന അനുസരിച്ച് ലഭിക്കും.

എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ ദില്ലിയിൽ പറഞ്ഞു.

Advertisment