Advertisment

സ്ത്രീ സുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം. ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിയമങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീകൾ പുരുഷന്മാരെ ദ്രോഹിക്കുന്നുവെന്ന് ഹർജി

വ്യാജക്കേസുകൾ നൽകി പുരുഷന്മാരെ ഉപദ്രവിക്കുകയാണ്

New Update
supreme court12

 ഡൽഹി: സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്ത്രീധന നിരോധനം, ഗാർഹിക പീഡനം, ഇന്ത്യൻ പീനൽ കോഡിലെ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം തുടങ്ങിയവ ചോദ്യം ചെയ്താണ് ഹർജി.

Advertisment

നിയമങ്ങൾ യുക്തിരഹിതവും ദുരുദ്ദേശപരവുമാണെന്ന് ഹർജിയിൽ പറയുന്നു. രൂപ്ഷി സിങ് എന്നയാളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

നിയമങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീകൾ പുരുഷന്മാരെ ദ്രോഹിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്ന് പുരുഷന്മാർക്ക് സംരക്ഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വ്യാജക്കേസുകൾ നൽകി പുരുഷന്മാരെ ഉപദ്രവിക്കുകയാണ്. സ്ത്രീകൾ നടത്തുന്ന അതിക്രമങ്ങളിൽ നിന്ന് പുരുഷൻമാർക്ക് സംരക്ഷണം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

 1961ലെ സ്ത്രീധന നിരോധനനിയമം മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനപരമാണെന്നും ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ 2005ലെ വ്യവ സ്ഥകൾ സ്ത്രീ കേന്ദ്രീകൃതവും പുരുഷന്മാർക്കെതിരെ വിവേചനപരവുമാണെന്നും ഹർജിയിൽ പറയുന്നു.

Advertisment