Advertisment

ഡൽഹി അന്തിമ ലാപ്പിൽ. പരസ്യ പ്രചരണത്തിന് ഇന്ന് സമാപനം. സ്വതന്ത്ര നിരീക്ഷകരെ നിയമിക്കണമെന്ന് എഎപി

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

New Update
 delhi election 111

ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവർ നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

Advertisment

70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. 

നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ ദേശീയ ജനാധിപത്യസഖ്യത്തിലെ എംപിമാരെയടക്കം രംഗത്തിറക്കി ബിജെപി ജീവൻമരണ പോരാട്ടത്തിലേക്ക് കടന്നിട്ടുണ്ട്.

ക്ഷേത്രങ്ങളിലെ മുഴുവൻ പൂജാരിമാർക്കും ഗുരുദ്വാരകളിലെ ഗ്രന്ഥകന്മാർക്കും മാസം 18,000 രൂപ വീതം നൽകുമെന്നതടക്കം വാഗ്ദാനങ്ങൾക്ക് ചർച്ചയാക്കി ആംആദ്‌മി പാർട്ടിയും രം ഗത്തുണ്ട്. അതേസമയം കോൺഗ്രസിന് വലിയ മുന്നേറ്റം പ്രചര ണരംഗത്ത് കാഴ്ചവയ്ക്കാനായിട്ടി ല്ല.

70 മണ്ഡലങ്ങളിലും രണ്ട് എം പിമാരെ നിയോഗിച്ച് പ്രചരണം നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ജാതി-മതപരിഗണന അടിസ്ഥാനമാക്കി എംപിമാരെ മണ്ഡലങ്ങളിൽ വിന്യസിക്കാനാണ് ബിജെപി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വോട്ടർമാരുടെ വ്യക്തിഗത വിവരം അടിസ്ഥാനമാക്കി അവരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് എംപിമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

അതേസമയം ഹിന്ദുക്ഷേമത്തിനൊപ്പമുള്ള സർക്കാരാണെന്ന പ്രഖ്യാപനമാണ് പൂജാരി ഗ്രന്ഥി സമ്മാൻ യോജനയിലൂടെ എഎപി മുന്നോട്ടുവച്ചിരിക്കുന്നത്. ഒപ്പം സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥകന്മാർക്കും ഇതേ തുക വാഗ്ദാനം ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്. അതേസമയം തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഡൽഹി സർക്കാർ നഗരത്തിലുട നീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


    

Advertisment