ഡൽഹി: ഇറക്കുമതി തീരുവ ഇനത്തിൽ നികുതി വെട്ടിച്ചെന്നാരോപിച്ച് ജർമ്മൻ കാർ നിർമ്മാതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ വഴിത്തിരിവ്.
ഇന്ത്യ ഭീമമായ നികുതി ചുമത്തിയെന്ന് ആരോപിച്ച് ജർമ്മൻ കമ്പനി മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
നികുതി നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കമ്പനി ഇന്ത്യൻ അന്വേഷണ ഏജൻസിക്കെതിരെ രംഗത്ത് വന്നത്.
വോക്സ്വാഗണിന്റെ ഉപകമ്പനിയായ സ്കോഡയാണ് ആദായനികുതി വകുപ്പിനെതിരെ കേസ് ഫയൽ ചെയ്തത്.
വോക്സ്വാഗണിൻ്റെ ഇന്ത്യൻ ഉപകമ്പനികളായ ഔഡി എ4-,ക്യു-5, ടിഗ്വാൻ, സ്കോഡ എസ്യുവി എന്നിവയുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത വകയിൽ 1.4 ബില്യൺ ഡോളറിന്റെ വെട്ടിപ്പാണ് കമ്പനി നടത്തിയതെന്നായിരുന്നു ഇന്ത്യയുടെ ആരോപണം.
ഇറക്കുമതി ചെയ്യാത്ത വാഹനങ്ങളുടെ ഘടകങ്ങളെ വ്യക്തിഗത ഭാഗങ്ങളായി തരംതിരിച്ചുകൊണ്ട് ഇറക്കുമതി വർഗീകരണത്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണങ്ങൾ.
സർക്കാരിന് നൽകേണ്ട 35 ശതമാനം നികുതി വോക്സ് വാഗൺ മറികടന്നുവെന്നും ആദായനികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നികുതിത്തർക്കം കമ്പനി ഇന്ത്യയിൽ നടത്തിയിട്ടുള്ള 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപത്തെ ആശങ്കയിലാക്കുന്നുവെന്നും സ്കോഡ പറയുന്നുണ്ട്.