Advertisment

ചെങ്കോട്ടയിൽ നടന്ന 'ഭാരത് പർവ് 2025' -ൽ ഡൽഹി മലയാളി അസോസിയേഷന്റെ തിരുവാതിര കളി അരങ്ങേറി

author-image
പി.എന്‍ ഷാജി
New Update
chenkotta

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന ഭാരത് പർവ് 2025-ൽ ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  തിരുവാതിര കളി അരങ്ങേറി.

Advertisment

ചെങ്കോട്ടയിലെ പ്രൗഢ ഗംഭീര സദസിൽ ഗുരു രാജി രാജഗോപാലിന്റെ സംവിധാനത്തിൽ തിരുവാതിര കളി അവതരിപ്പിച്ചത് ജാസ്മിൻ ജോൺ, മിനി സുനിൽ, നിർമ്മലാ നന്ദകുമാർ, പ്രിയാ ഉണ്ണികൃഷ്ണൻ, രജനി കൃഷ്ണദാസ്, രമ്യാ മനോജ്, ശരണ്യാ ശ്രീരാജ്, സിന്ധു അനിൽ, ശ്രീദേവി രാജേഷ്, സുജാതാ മനീഷ് എന്നിവരാണ്.

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്‌, ഭാര്യ രാധികാ രഘുനാഥ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment