വെള്ളാപ്പള്ളിയുടെ പിന്തുണയുമായി കെപിസിസി പ്രസിഡന്‍റ് പദത്തിനായി രാഹുല്‍ ഗാന്ധിയെ കണ്ട അടൂര്‍ പ്രകാശിന് 'പണി' കിട്ടി ! തുടര്‍ച്ചയായി 3 ഈഴവ പ്രസിഡന്‍റുമാരെ നല്‍കിയിട്ടും പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ പണിയെടുക്കുന്ന വെള്ളാപ്പള്ളിയുടെ 'നോമിനി'യെ ഇനിയും വേണോയെന്ന സംശയവുമായി രാഹുല്‍ ? കെപിസിസി തലപ്പത്ത് യുവ മുഖം വരുന്നത് തടയാന്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കിയത് സിപിഎം എന്നും സംശയം !

കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും എന്ന് ആദ്യമായി പരസ്യപ്രസ്താവന ഇറക്കിയതും വെള്ളാപ്പള്ളിയാണ്. അതിനൊപ്പം കോണ്‍ഗ്രസിനെയും അതിന്‍റെ പ്രധാന നേതാക്കളെയും വെള്ളാപ്പള്ളി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

New Update
adoor prakash vellappally nadesan rahul gandhi
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഈഴവ പ്രാതിനിധ്യം അവകാശപ്പെട്ട് അടൂര്‍ പ്രകാശ് എംപിയെ രംഗത്തിറക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍ വഴി സിപിഎമ്മിന്‍റെ തന്ത്രങ്ങള്‍ ഉണ്ടോ എന്ന സംശയം ശക്തം.


Advertisment

കോണ്‍ഗ്രസ് തലപ്പത്ത് യുവ മുഖങ്ങള്‍ വരാതിരിക്കാന്‍ ഈഴവ പ്രാതിനിധ്യം അവകാശപ്പെട്ട് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയിരിക്കുന്നത് സിപിഎമ്മിന്‍റെ തന്ത്രമാണെന്നാണ് കോണ്‍ഗ്രസിലെ ഉന്നത കേന്ദ്രങ്ങളുടെ സംശയം.


കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സിപിഎമ്മിനും പിണറായി വിജയനും ശക്തമായ പിന്തുണയാണ് വെള്ളാപ്പള്ളി നടേശന്‍ നല്‍കുന്നത്.

കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും എന്ന് ആദ്യമായി പരസ്യപ്രസ്താവന ഇറക്കിയതും വെള്ളാപ്പള്ളിയാണ്. അതിനൊപ്പം കോണ്‍ഗ്രസിനെയും അതിന്‍റെ പ്രധാന നേതാക്കളെയും വെള്ളാപ്പള്ളി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

vellappally nadesan-2

കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഈഴവ പ്രാതിനിധ്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ തന്നെ ഉദ്ദേശ ശുദ്ധി നേതൃത്വം സംശയിക്കുന്നുണ്ട്.


എംവി സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എന്നീ ഈഴവ നേതാക്കളാണ് കഴിഞ്ഞ 12 വര്‍ഷമായി കെപിസിസിയെ നയിക്കുന്നത്. ഇടയ്ക്ക് രണ്ട് വര്‍ഷത്തില്‍ താഴെയുള്ള ഒരു കാലാവധിയില്‍ എംഎം ഹസന്‍ പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല വഹിച്ചതൊഴിച്ചാല്‍ 10 വര്‍ഷവും പാര്‍ട്ടിക്ക് ഈഴവ പ്രസിഡന്‍റുമാരായിരുന്നു.


നിലവിലെ പ്രസിഡന്‍റും അതിനു തൊട്ടുമുമ്പുള്ള പ്രസിഡന്‍റും ഈഴവര്‍ തന്നെ. അങ്ങനെയുള്ളപ്പോള്‍ വീണ്ടും ഉന്നയിക്കപ്പെട്ട ഈഴവ വാദത്തിന് പിന്നില്‍ ശരിയായ ഉദ്ദേശ്യമല്ലെന്ന സംശയമാണ് നേതാക്കള്‍ക്കുള്ളത്.

എന്നു മാത്രമല്ല, ഈ ഈഴവ പ്രസിഡന്‍റുമാര്‍ കോണ്‍ഗ്രസിനെ നയിച്ച കാലത്ത് മുഴുവന്‍ യുഡിഎഫിനെ എതിര്‍ക്കുകയും സിപിഎമ്മിനെ തുറന്ന് പിന്തുണയ്ക്കുകയുമായിരുന്നു വെള്ളാപ്പള്ളി. 

pinarai vellappally


അങ്ങനെ സിപിഎമ്മിനുവേണ്ടി പരസ്യ നിലപാടെടുക്കുന്ന ഒരാള്‍ കെപിസിസിയുടെ പ്രസിഡന്‍റിനെ നിശ്ചയിച്ചാല്‍ എന്തായിരിക്കും ഉദ്ദേശ്യം എന്ന സംശയം ന്യായവുമാണ്.


അടുര്‍ പ്രകാശിനെ സംബന്ധിച്ച് തിരിച്ചടി ആകുന്നതും ഈ ഘടകം തന്നെയാണ്. പ്രകാശ് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോഴും പറഞ്ഞത് ഈഴവ പ്രാതിനിധ്യത്തിന്‍റെ കാര്യവും വെള്ളാപ്പള്ളിയുടെ പിന്തുണ കാര്യവുമാണ്.

കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന സമുദായ നേതാക്കള്‍ തിരിച്ച് കോണ്‍ഗ്രസിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്ന പരാതി നാളുകളായുണ്ട്; പ്രത്യേകിച്ചും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍.

കോണ്‍ഗ്രസിനോട് കണക്കുപറഞ്ഞ് എല്ലാം നേടിയിട്ട് സിപിഎമ്മിനെ സഹായിക്കുന്നതാണ് വെള്ളാപ്പള്ളി തന്ത്രം ! 

Advertisment