സർക്കാർ ചെലവിൽ പുനർനിർമാണം നടത്തണം. ഇത്തരം നടപടികൾ ഞെട്ടിപ്പിക്കുന്നതും തെറ്റായ സൂചന നൽകുന്നതുമാണ്. ബുൾഡോസർ രാജിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം

ആർട്ടിക്കിൾ 21 എന്ന ഒന്നുണ്ടെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു

New Update
Supreme Court

ഡൽഹി: ബുൾഡോസർ രാജിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ചെലവിൽ പുനർനിർമാണം നടത്താൻ ഉത്തരവിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. 

Advertisment

സർക്കാരിന്റെ നടപടി ഞെട്ടിപ്പിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിൽ ഒരു അഭിഭാഷകൻ്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകൾ പൊളിച്ചുമാറ്റിയതിന് എതിരായ ഹർജിയിലാണ് വിമർശനം.

ഇത്തരം നടപടികൾ ഞെട്ടിപ്പിക്കുന്നതും തെറ്റായ സൂചന നൽകുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. 

ആർട്ടിക്കിൾ 21' എന്ന ഒന്നുണ്ടെന്ന് ജസ്റ്റിസ് ഓക്ക കൂട്ടിച്ചേർത്തു. പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രിം കോടതിയുടെ സമീപകാല വിധിയും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 2021 മാർച്ച് മാസത്തിൽ നടന്ന സംഭവത്തിലാണ് സുപ്രിം കോടതി ഇടപെടൽ.