ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/03/10/7ten6bR2s5IWX7VxizPH.jpg)
ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അംഗീകാരം, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന അജൻഡകൾ.
Advertisment
മണിപ്പുരിലെ പുതിയ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ ഉന്നയിക്കും. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.