ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി

പൊലീസ് സ്ഥലത്തെത്തി ഗുൽഫാം സിംഗ് യാദവിനെ ആശുപത്രിയിലെത്തിച്ചിരുന്നു.  പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അലിഗ‍ഡിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

New Update
bjp leader murder

ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗ്രാമമുഖ്യനായ ഗുൽഫാം സിംഗ് യാദവാണ് കൊല്ലപ്പെട്ടത്.

Advertisment

ജുനാവി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദബ്താര ഗ്രാമത്തിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ് പ്രാഥമികവിവരം.


പൊലീസ് സ്ഥലത്തെത്തി ഗുൽഫാം സിംഗ് യാദവിനെ ആശുപത്രിയിലെത്തിച്ചിരുന്നു.  പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അലിഗ‍ഡിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.  മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് മുന്നിൽ കട്ടിലിൽ ഇരിക്കുമ്പോൾ മൂന്ന് പേർ ബൈക്കിലെത്തി. ഗുൽഫാം സിംഗ് യാദവിന്റെ അടുത്തേക്ക് വന്ന ഇവരിൽ ഒരാൾ അദ്ദേഹത്തിന്റെ വയറിൽ വിഷ വസ്തു കുത്തിവെച്ചു.

കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് മൂവരും കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പൊലീസ് അറിയിച്ചു.