കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും നികുതി വിഹിതവുമൊക്കെ ചർച്ചയാകും

നേരത്തെ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ്‌ ധനമന്ത്രിയെ കണ്ട്‌ കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
nirmala pinarayi

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്‌ച കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും.

Advertisment

പ്രഭാതഭക്ഷണത്തോടൊപ്പമാകും കൂടിക്കാഴ്‌ച. കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും നികുതി വിഹിതവുമൊക്കെ ചർച്ചയാകും.


നേരത്തെ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ്‌ ധനമന്ത്രിയെ കണ്ട്‌ കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. 


തുടർന്ന്‌ കേരളഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ധാരണയാവുകയായിരുന്നു.