പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

2024 ല്‍ ഡല്‍ഹിയിലെ വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പോക്സോ പ്രകാരം രജിസ്ട്രര്‍ ചെയ്ത കേസിലാണ് വ്യാഴാഴ്ച വിധി വന്നത്.

New Update
court1

ഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. ഡൽഹിയിലെ തീസ് ഹസാരീസ് കോടതി ജഡ്ജി ബബിത പൂനിയ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Advertisment

2024 ല്‍ ഡല്‍ഹിയിലെ വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പോക്സോ പ്രകാരം രജിസ്ട്രര്‍ ചെയ്ത കേസിലാണ് വ്യാഴാഴ്ച വിധി വന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍ക്കാരനായ 35 വയസുള്ള യുവാവ് ക്രൂരമായാണ് പീഡിപ്പിച്ചത്.

ഇയാള്‍ തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വാദത്തിലുടനീളം പ്രതി പീഡനാരോപണം നിഷേധിക്കുകയായിരുന്നു.